നടിയെ ആക്രമിച്ച കേസ്; നാദിര്‍ഷയുടെ വിസ്താരം തുടരും

 | 
Nadirsha-Dileep
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ സാക്ഷി വിസ്താരം തുടരും

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ സാക്ഷി വിസ്താരം തുടരും. ഇന്നലെ നാദിര്‍ഷ പ്രത്യേക കോടതിയില്‍ സാക്ഷി വിസ്താരത്തിന് ഹാജരായിരുന്നു. മുന്‍ നിലപാടില്‍ നിന്ന് വിരുദ്ധമായ മൊഴിയാണ് നാദിര്‍ഷ കോടതിയില്‍ നല്‍കിയതെന്നാണ് വിവരം. നേരത്തേ കാവ്യ മാധവനും കേസില്‍ മൊഴി മാറ്റിയിരുന്നു. 

പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരത്തിലാണ് നാദിര്‍ഷ മൊഴി മാറ്റിയത്. എന്നാല്‍ സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബര്‍ 10ന് സാക്ഷി വിസ്താരം അവസാനിക്കുമെന്നാണ് സൂചന. 17 സാക്ഷികളെ വിസ്തരിക്കാനായി കോടതി പുതിയ സമയക്രമം തീരുമാനിച്ചിട്ടുണ്ട്. കേസില്‍# 350 സാക്ഷികളാണുള്ളത്. 

വിചാരണയ്ക്ക് സുപ്രീം കോടതി കൂടുതല്‍ സമയം നല്‍കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ വിചാരിച്ച വേഗതയില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതിനാല്‍ വിചാരണക്കോടതി സുപ്രീം കോടതിയോട് കൂടുതല്‍ സമയം ചോദിച്ചിരുന്നു.