നടി ലീന മരിയ പോള്‍ പിടിയില്‍; അറസ്റ്റ് 200 കോടി രൂപയുടെ തട്ടിപ്പ് കേസില്‍
Updated: Sep 5, 2021, 18:15 IST
| 
200 കോടി രൂപയുടെ തട്ടിപ്പു കേസില്‍ നടി ലീന മരിയ പോള്‍ പിടിയില്‍.
ന്യൂഡല്‍ഹി: 200 കോടി രൂപയുടെ തട്ടിപ്പു കേസില്‍ നടി ലീന മരിയ പോള്‍ പിടിയില്‍. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫോര്‍ട്ടിസ് മുന്‍ പ്രമോട്ടര്‍ ശിവീന്ദര്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങില്‍ നിന്ന് 200 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ഈ കേസില്‍ ലീനയുടെ പങ്കാളി സുകാഷ് ചന്ദ്രശേഖറാണ് മുഖ്യപ്രതി.
തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലീനയെ കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നു. തിഹാര്‍ ജയിലില്‍ കഴിയവെയാണ് സുകാഷ് തട്ടിപ്പ് നടത്തിയത്. ബംഗളൂരു സ്വദേശിയാണ്. ഇയാളുടെ ചെന്നൈയിലെ ബംഗ്ലാവില്‍ ഇഡി നടത്തിയ റെയ്ഡില്‍ 10 ആഡംബര കാറുകള്‍ പിടിച്ചെടുത്തിരുന്നു.