എട്ട് വർഷത്തെ പ്രണയസാഫല്യം, സീരിയല്‍ നടി ശ്രീലക്ഷ്മി വിവാഹിതയായി
Jan 15, 2025, 13:15 IST
| 
മിനിസ്‌ക്രീന്‍ അഭിനേത്രി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തായ ജോസ് ഷാജി ആണ് വരന്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എട്ട് വര്‍ഷമായുള്ള പ്രണയമാണ് പൂവണിഞ്ഞിരിക്കുന്നത്.
അടുത്തിടെയാണ് വിവാഹ വിശേഷം ശ്രീലക്ഷ്മി പങ്കുവെച്ചത്. കാത്തിരുന്ന വിവാഹത്തിന് ഏഴ് ദിവസം കൂടി ബാക്കി. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ജനുവരി 15ന് ഞങ്ങള്‍ ഒന്നാവുന്നു എന്നായിരുന്നു വിവാഹക്കാര്യം പങ്കുവെച്ച് ശ്രീലക്ഷ്മി കുറിച്ചത്.