ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന് ആരോപണം; നടി കരീന കപൂറിനെതിരെ വ്യാപക വിമർശനം

 | 
kareena kapoor

ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബോളിവുഡ് നടി കരീന കപൂറിനെതിരെ വ്യാപക വിമർശനം. .ദേശീയ ഗാനം ചൊല്ലുമ്പോൾ അശ്രദ്ധയോടെ നിൽക്കുന്നുവെന്നാണ് ആരോപിച്ചാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. കരീനയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദേശീയ ഗാനം ആലപിക്കുമ്പോഴും അഭിനയിക്കുകയാണോ എന്നാണ് വിമർശനം.

കരീനയുടെ ആദ്യ ഒടിടി ചിത്രമായ 'ജാനെ ജാനി'ന്റെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിക്കു മുൻപ് ദേശീയ ഗാനം പ്രക്ഷേപണം ചെയ്തപ്പോൾ താരം കൂടെയുള്ളവർക്കൊപ്പം ആലപിച്ചു. എന്നാൽ അറ്റൻഷനായി നിൽക്കേണ്ടതിന് പകരം കൈ കൂട്ടിപ്പിടിച്ച് അശ്രദ്ധയോടെയാണ് താരം നിന്നതെന്നാണ് വിമർശനം. വലിയ താരങ്ങൾക്ക് ഇതൊന്നും അറിയാത്തത് കഷ്ടമാണെന്നും ചിലർ പ്രതികരിച്ചു.
കരീനയ്ക്ക് ദേശീയ ഗാനം ചൊല്ലാൻ പോലുമറിയില്ലെന്നും ഇവിടെയും അഭിനയിക്കുകയാണെന്നും വിമർശിച്ചു. 

എന്നാൽ താരത്തെ പിന്തുണച്ചും നിരവധിപേർ പ്രതികരിച്ചു. വീഡിയോയിൽ മറ്റുള്ളവരും അശ്രദ്ധയോടെയാണ് നിൽക്കുന്നത്. എന്തുകൊണ്ട് അത് ശ്രദ്ധിക്കുന്നില്ല എന്നും കമന്റുകളെത്തുന്നുണ്ട്.