അമല പോൾ വീണ്ടും വിവാഹിതയാവുന്നു; വരൻ ജഗദ് ദേശായി, പ്രൊപ്പോസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറൽ

 | 
amala paul


തെന്നിന്ത്യന്‍ താരം അമല പോള്‍ വിവാഹിതയാവുന്നു. സുഹൃത്ത് ജഗദ് ദേശായിയെയാണ് വരന്‍. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ജഗദ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഇൻസ്റ്റാഗ്രാമിൽ വിഡിയോ ഷെയർ ചെയ്തട്ടുണ്ട്. മൈ ജിപ്സി ക്വീന്‍ ‘യെസ്’ പറഞ്ഞു എന്നെഴുതിയായിരുന്നു ജഗദ് വീഡിയോപങ്കുവെച്ചത്. ‘‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’’ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിക്കുന്നത്. ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നല്‍കുന്നതും വിഡിയോയിലുണ്ട്. വിഡിയോ വൈറലാകുകയാണ്.

അമല പോൾ സംവിധായകൻ എ എൽ വിജയിനെ 2014 ൽ വിവാഹം ചെയ്തിരുന്നു. എന്നാൽ 2017ൽ ഇരുവരും വിവാഹമോചനം നേടി.