ആര്യന്റെ അറസ്റ്റ്; ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങള്‍ നിര്‍ത്തിവെച്ച് ബൈജൂസ് ആപ്പ്

 | 
Aryan
ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങള്‍ നിര്‍ത്തിവെച്ച് ബൈജൂസ് ആപ്പ്

ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങള്‍ നിര്‍ത്തിവെച്ച് ബൈജൂസ് ആപ്പ്. ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ ബൈജൂസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന സോഷ്യല്‍ മീഡിയ ക്യാംപെയിനിന് ഒടുവിലാണ് ബൈജൂസ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

ബൈജൂസ്, ഹ്യുണ്ടായ്, എല്‍ജി, ദുബായ് ടൂറിസം, റിലയന്‍സ് ജിയോ തുടങ്ങിയവയുടെ ബ്രാന്‍ഡ് അംബാസഡറാണ് ഷാരൂഖ്. മകന്റെ അറസ്റ്റിന് പിന്നാലെയാണ് ഈ കമ്പനികളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഷാരൂഖിനെ പുറത്താക്കണമെന്ന ആവശ്യവുമായി ചിലര്‍ എത്തിയത്. ഷാരൂഖ് അഭിനയിച്ച പരസ്യങ്ങള്‍ ബൈജൂസ് താല്‍ക്കാലികമായി പിന്‍വലിച്ചിരിക്കുകയാണെന്നാണ് വിവരം.

എന്നാല്‍ ഇക്കാര്യത്തില്‍ ബൈജൂസ് പ്രതികരിച്ചിട്ടില്ല. 2017 മുതല്‍ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറാണ് ഷാരൂഖ്. പ്രതിവര്‍ഷം 4 കോടി രൂപ വരെയാണ് പ്രതിഫലം. മൂന്നാഴ്ച മുന്‍പാണ് ഷാരൂഖ് അഭിനയിക്കുന്ന പുതിയ പരസ്യം ബൈജൂസ് അവതരിപ്പിച്ചത്.