മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍, ചിത്രം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടന്‍. അന്ന ബെന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം. വെള്ളം ചിത്രത്തിലെ പ്രകടനത്തിനാണ് ജയസൂര്യ പുരസ്‌കാരം നേടിയത്. കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ അവാര്‍ഡിന് അര്‍ഹയായി.
സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍, ചിത്രം എന്നിവര്‍. കപ്പേളയിലൂടെ മുസ്തഫ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് നേടി. സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഭൂമിയിലെ മനോഹര സ്വകാര്യം, എന്നിവര്‍ എന്നീ ചിത്രങ്ങിലെ പ്രകടനത്തിന് സുധീഷ് മികച്ച സ്വഭാവനടനായി തെരഞ്ഞെടുക്കപ്പെട്ടു.
വെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീരേഖ മികച്ച സ്വഭാവനടിയായി. ബാലതാരങ്ങളായി നിരഞ്ജന്‍ (കാസിമിന്റെ കടല്‍), അരവ്യ ശര്‍മ (പ്യാലി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രിയ ചിത്രം. ഷോബി തിലകനാണ് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ്. സ്ത്രീകളില്‍ റിയാ സൈറാ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം നേടി. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് റഷീദ് അഹമ്മദ്.
മികച്ച തിരക്കഥാകൃത്ത് ജിയോ ബേബി, മികച്ച ഗാനരചിയതാവ് അന്‍വര്‍ അലി, എഡിറ്റര്‍ മഹേഷ് നാരായണന്‍, കലാസംവിധാനം-സന്തോഷ് ജോണ്‍, പിന്നണി ഗായിക- നിത്യ മാമന്‍ (വാതുക്കല് വെള്ളരിപ്രാവ് -സൂഫിയും സുജാതയും), ഗായകന്‍ ഷഹബാസ് അമന്‍ (ഹലാല്‍ ലവ് സ്റ്റോറി, വെള്ളം). മികച്ച സംഗീത സംവിധായന്‍-എം ജയചന്ദ്രന്‍, മികച്ച ഗാനാലാപത്തിന് പ്രത്യേക അവാര്‍ഡ് നാഞ്ചിയമ്മ എന്നിങ്ങനെയാണ് മറ്റു പുരസ്‌കാരങ്ങള്‍.
നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം അധ്യക്ഷയായ ജൂറിയില്‍ സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ ശേഷാദ്രി ഛായാഗ്രാഹകന്‍ സി.കെ.മുരളീധരന്‍, സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, സൗണ്ട് ഡിസൈനര്‍ എം.ഹരികുമാര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ഭദ്രന്‍, ശേഷാദ്രി എന്നിവരുടെ അധ്യക്ഷതയിലുള്ള പ്രാഥമിക ജൂറികളില്‍ എഡിറ്റര്‍ സുരേഷ് പൈ, ഗാനരചയിതാവ് ഡോ.മധു വാസുദേവന്‍,നിരൂപകന്‍ ഇ.പി.രാജഗോപാലന്‍ ഛായാഗ്രാഹകന്‍ ഷഹ്നാദ് ജലാല്‍, എഴുത്തുകാരി ഡോ.രേഖ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവും ആയ ഷിബു ചക്രവര്‍ത്തി എന്നിവര്‍ അംഗങ്ങളായിരുന്നു.