നടനും മോഡലും ബിഗ്ബോസ് വിജയിയുമായ സിദ്ധാർത്ഥ് ശുക്ള അന്തരിച്ചു.
Sep 2, 2021, 12:36 IST
| ബാലിക വധു എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രശസ്തനായ സിദ്ധാർത്ഥ് ശുക്ള അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ കൂപ്പർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബിഗ്ബോസ് പതിമൂന്നാം സീസണിലെ വിജയിയാണ്. നാൽപ്പത് വയസ്സായിരുന്നു.
ഒരു മോഡലായി തുടങ്ങിയ സിദ്ധാർത്ഥ് ശുക്ല , 2008 -ൽ ബാബുൽ കാ ആങ്കൻ ചൂടി നാ എന്ന ടിവി ഷോയിലൂടെ അഭിനയരംഗത്ത് പ്രവേശിച്ചു. ജെയ്ൻ പെഹ്‌ചാനെ സേ , യെ അജ്ഞാബി, ലവ് യു സിന്ദഗി, സിഐഡി, ദിൽ സേ ദിൽ തക് തുടങ്ങിയ നിരവധി സീരിയലുകളിലും അദേഹം അഭിനയിച്ചു. അന്തരിച്ച നടി പ്രത്യുഷ ബാനർജിയോടൊപ്പം അവതരിപ്പിച്ച ബാലിക വധു എന്ന സീരിയലിലെ വേഷം അദ്ദേഹത്തെ ഒരു താരമാക്കി. 2019ലാണ് ബിഗ്ബോസിൽ വിജയിയായത്.