രാജ് കുന്ദ്രയ്‌ക്കെതിരായ നീലച്ചിത്രക്കേസ്; ശില്‍പ ഷെട്ടി വിവാഹ മോചനത്തിന് ഒരുങ്ങുന്നുവെന്ന് സൂചന

 | 
Silpa Shetty
ബോളിവുഡ് താരം ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ബോളിവുഡ് താരം ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭര്‍ത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് താരം വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്ന് ഹോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ സിനിമകളില്‍ നിന്ന് വിട്ടുനിന്ന ശില്‍പ കഴിഞ്ഞയാഴ്ച മുതലാണ് വീണ്ടും ചിത്രങ്ങളില്‍ സജീവമായിത്തുടങ്ങിയത്. 

കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ കമ്പനി അഡല്‍റ്റ് ചിത്രങ്ങള്‍ നിര്‍മിക്കുന്ന വിവരം ശില്‍പയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ നീലച്ചിത്ര നിര്‍മാണം നടക്കുന്നതായി ശില്‍പയ്ക്ക് അറിയില്ലായിരുന്നു എന്നാണ് വിവരം. അതിനാല്‍ കുട്ടികളുമായി കുന്ദ്രയില്‍ നിന്ന് അകന്നു കഴിയാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന് സുഹൃത്ത് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

2009ല്‍ വിവാഹിതരായ ശില്‍പയ്ക്കും രാജ് കുന്ദ്രയ്ക്കും രണ്ട് കുട്ടികളാണ് ഉള്ളത്. കഴിഞ്ഞ ജൂലൈ 19നാണ് കുന്ദ്ര അറസ്റ്റിലായത്. സൂപ്പര്‍ ഡാന്‍സര്‍ ചാപ്റ്റര്‍ 4ല്‍ ജഡ്ജായി ശില്‍പ തിരിച്ചെത്തിയിരിക്കുകയാണ്. വിവാദ വിഷയത്തില്‍ പ്രതികരണമൊന്നും ഉണ്ടാവില്ലെന്ന ഉറപ്പിലാണ് ശില്‍പയുടെ മടങ്ങിവരവെന്നും റിപ്പോര്‍ട്ടുണ്ട്.