സൽമാൻ ഖാൻ ഇന്ന് കോടതിയിൽ ഹാജരാകും

ബോളിവുഡ് താരം സൽമാൻഖാൻ മൊഴി രേഖപ്പെടുത്താൻ ഇന്ന് മുംബയ് കോടതിയിൽ ഹാജരാകും. 2002 സെപ്തംബറിൽ മദ്യലഹരിയിലായിരുന്ന താരം ഓടിച്ചിരുന്ന കാറിടിച്ച് ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് സൽമാൻ കോടതിയിൽ ഹാജരാകുന്നത്.
 | 

സൽമാൻ ഖാൻ ഇന്ന് കോടതിയിൽ ഹാജരാകും
മുംബയ്: ബോളിവുഡ് താരം സൽമാൻഖാൻ മൊഴി രേഖപ്പെടുത്താൻ ഇന്ന് മുംബയ് കോടതിയിൽ ഹാജരാകും. 2002 സെപ്തംബറിൽ മദ്യലഹരിയിലായിരുന്ന താരം ഓടിച്ചിരുന്ന കാറിടിച്ച് ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് സൽമാൻ കോടതിയിൽ ഹാജരാകുന്നത്.

കാലതാമസം നേരിട്ട വിചാരണ ഇതോടെ അവസാനഘട്ടത്തിലെത്തി. കാറപകടസമയത്ത് വണ്ടിയോടിച്ചത് താനല്ലെന്ന സൽമാന്റെ വാദം സാക്ഷി വിസ്താരത്തിനിടെ പൊളിഞ്ഞിരുന്നു. 1998ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ജോധ്പൂർ കോടതിയിൽ വിചാരണ നേരിടുന്നതിനാൽ മൂന്നാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ട് സൽമാൻ ഹർജി നൽകി.