ആമിര്‍ ഖാനും കിരണ് റാവുവും വിവാഹ മോചിതരാകുന്നു
ബോളിവുഡ് താരം ആമിര് ഖാനും കിരണ് റാവുവും വിവാഹ മോചിതരാകുന്നു.
Jul 3, 2021, 12:07 IST
| 
മുംബൈ: ബോളിവുഡ് താരം ആമിര് ഖാനും കിരണ് റാവുവും വിവാഹ മോചിതരാകുന്നു. ജീവിതത്തില്‍ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുന്നതിനായി വിവാഹ മോചിതരാകാന്‍ തീരുമാനിച്ചുവെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരുവരും അറിയിച്ചു. വേര്‍പിരിയാന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നതാണെന്നും ഇവര്‍ വ്യക്തമാക്കി. 15 വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്.
ഭാര്യാ ഭര്‍ത്താക്കന്‍മാരായി തുടരുന്നില്ലെങ്കിലും സിനിമകളിലും പാനി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലും ഒരുമിച്ചുണ്ടാകുമെന്നും മകന്‍ ആസാദിന്റെ രക്ഷിതാക്കള്‍ എന്ന നിലയില്‍ ഒരുമിച്ചുണ്ടാകുമെന്നും പ്രസ്താവനയില്‍ ഇരുവരും പറഞ്ഞു.