‘ഗുസ്തി’ പിടിക്കാൻ ആമിർ എത്തുന്നു
വ്യത്യസ്ത കഥാപാത്രങ്ങളുമായി വന്ന് പ്രേക്ഷകരെ കൈയിലെടുക്കുന്ന നടനാണ് ആമിർ ഖാൻ. മികച്ച വിജയം കൈവരിച്ച പികെയിലെ അന്യഗ്രഹ ജീവിക്ക് ശേഷം ഗുസ്തിക്കാരനായാണ് ഇത്തവണ ആമിർ എത്തുന്നത്. അതും തല നരച്ച ഒരു വയസൻ ഗുസ്തിക്കാരനായി.
| Jan 30, 2015, 15:27 IST
വ്യത്യസ്ത കഥാപാത്രങ്ങളുമായി വന്ന് പ്രേക്ഷകരെ കൈയിലെടുക്കുന്ന നടനാണ് ആമിർ ഖാൻ. മികച്ച വിജയം കൈവരിച്ച പികെയിലെ അന്യഗ്രഹ ജീവിക്ക് ശേഷം ഗുസ്തിക്കാരനായാണ് ഇത്തവണ ആമിർ എത്തുന്നത്. അതും തല നരച്ച ഒരു വയസൻ ഗുസ്തിക്കാരനായി.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ദംഗൽ എന്ന ചിത്രത്തിൽ മധ്യവയസ്‌കനായ ഗുസ്തി താരമാണ് ആമിർ. രണ്ട് പെൺകുട്ടികളുടെ ഗുസ്തിക്കാരൻ പിതാവിന് വേണ്ടി ശരീരം രൂപപ്പെടുത്തുന്ന തിരക്കിലാണ് ആമിർ. ഗുസ്തി ശരിയായി വഴങ്ങുന്നതിന് വേണ്ടി പരിശീലനവും ഉണ്ട്. മക്കളുടെ ആഗ്രഹങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന മാതാപിതാക്കൾക്കുള്ള ഉപദേശവുമായാണ് ചിത്രം ഒരുങ്ങുന്നത്.