സച്ചിന് വേണ്ടി പികെയുടെ പ്രത്യേക പ്രദർശനം

പ്രേക്ഷകർ കാത്തിരുന്ന ആമിർ ഖാൻ ചിത്രം പികെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനു വേണ്ടി പ്രദർശിപ്പിക്കുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി വിവിധ സ്ഥലങ്ങളിൽ ടൂറിലാണ് ആമിർ. അടുത്ത മാസം മുംബൈയിൽ നടക്കുന്ന പ്രചാരണ പരിപാടികൾക്കിടയിൽ പ്രദർശനം ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആമിറിനോട് അടുത്ത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു.
 | 

സച്ചിന് വേണ്ടി പികെയുടെ പ്രത്യേക പ്രദർശനം

മുംബൈ: പ്രേക്ഷകർ കാത്തിരുന്ന ആമിർ ഖാൻ ചിത്രം പികെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനു വേണ്ടി പ്രദർശിപ്പിക്കുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി വിവിധ സ്ഥലങ്ങളിൽ ടൂറിലാണ് ആമിർ. അടുത്ത മാസം മുംബൈയിൽ നടക്കുന്ന പ്രചാരണ പരിപാടികൾക്കിടയിൽ പ്രദർശനം ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആമിറിനോട് അടുത്ത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു.

ആമിറിന്റെ നല്ല സുഹൃത്ത് കൂടിയായ സച്ചിൻ ചിത്രത്തിന്റെ റിലീംസിഗിനായി ആകാംക്ഷയോടെയാണേ്രത കാത്തിരിക്കുന്നത്. അതിനാൽ സച്ചിനായി പ്രത്യേക പ്രദർശനം ഒരുക്കാൻ സംവിധായകൻ രാജ്കുമാർ ഹിറാനി തയ്യാറാകുകയായിരുന്നു.

ചിത്രത്തിന്റെ ആദ്യപ്രദർശനം ബോളിവുഡിലെ മറ്റു രണ്ട് ഖാൻമാർക്കുമായിരിക്കുമെന്ന് മുൻപ് വാർത്തകൾ ഉണ്ടായിരുന്നു. ചിത്രം കാണണമെന്ന് ഷാരുഖും സൽമാനും ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇരുവർക്കും വേണ്ടി പ്രത്യേക പ്രദർശനമൊരുക്കാൻ ആമിർഖാൻ തീരുമാനിക്കുകയായിരുന്നു.

ത്രീ ഇഡിയറ്റ്‌സിന് ശേഷം ആമിറും രാജ്കുമാർ ഹിറാനിയും ഒന്നിക്കുന്ന ചിത്രമാണ് പി.കെ. അനുഷ്‌ക ശർമ്മയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അനുഷ്‌ക ശർമ്മ, ഡോളി ബിൻദ്ര, സുശാന്ത് സിങ് രാജ്പുത്ര്, ബോമൻ ഇറാനി, സൗരഭ് ശുക്ല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രം 19ന് പ്രദർശനത്തിനെത്തും.