പി.കെയ്ക്ക് നികുതി ഇളവ് നൽകുമെന്ന് യു.പി സർക്കാർ

ഹിന്ദുത്വ വികാരങ്ങളെ മുറിപ്പെടുത്തുന്നു എന്ന ആരോപണമുന്നയിച്ച് സംഘപരിവാർ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനിടെ പി.കെയ്ക്ക് പിന്തുണയുമായി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്ത് ചിത്രത്തിന് വിനോദ നികുതി ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് അറിയിച്ചു. പി.കെ സമൂഹത്തിന് നല്ല സന്ദേശമാണ് നൽകുന്നതെന്ന് ചിത്രം കണ്ട ശേഷം അദ്ദേഹം പറഞ്ഞു.
 | 

ലക്‌നൗ: 

സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ തീയേറ്ററുകൾക്ക് നേരെ ആക്രമം നടക്കുന്ന സാഹചര്യത്തിലാണ് യു.പി സർക്കാരിന്റെ തീരുമാനം. ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ ദൾ, ശിവസേന, ഹനുമാൻ സേന തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോഴിക്കോട് പി.കെ പ്രദർശിപ്പിക്കുന്ന ക്രൗൺ തീയേറ്ററിലേക്കും ഇന്ന് ഹനുമാൻ സേന പ്രകടനം നടത്തിയിരുന്നു. അഹമ്മദാബാദിലും ഭോപ്പാലിലും തീയേറ്ററുകൾക്ക് നേരെ ആക്രമണം സംഘടനകൾ അഴിച്ച് വിട്ടിരുന്നു.