പികെ ഇന്ന്; റിലീസ് 5200 തീയേറ്ററുകളിൽ

ലോകമെങ്ങുമുള്ള പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന പികെ ഇന്ന് റിലീസ് ചെയ്യും. ആമിർ ഖാൻ നായകനായ ചിത്രം പികെ ഇന്ത്യൻ സിനിമയിലെ തന്നെ റെക്കോഡ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയിൽ മാത്രം 5200 സ്ക്രീനുകളിൽ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകരെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിൽ മാത്രം എഴുപത് തീയേറ്ററുകളിൽ പ്രദർശിപ്പിക്കും. വിദേശരാജ്യങ്ങളിൽ 820 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. സച്ചിൻ ടെണ്ടുൽക്കറിന് വേണ്ടി ചിത്രത്തിന്റെ പ്രത്യേക പ്രദർശം കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു.
ആമിർ ഖാൻ-രാജ്കുമാർ ഹിറാനി കൂട്ടുക്കെട്ടിൽ പിറന്ന ത്രീ ഇഡിയറ്റ്‌സ് വമ്പൻ വിജയം നേടിയിരുന്നു. അനുഷ്‌ക ശർമാണ് ചിത്രത്തിലെ നായിക. അഭിജിത്ത് ജോഷിയും രാജ്കുമാർ ഹിറാനിയുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുശാന്ത് സിങ്ങ്, ബൊമൻ ഇറാനി, സുഭാഷ് ശുക്ല എന്നിവരാണ് മറ്റുപ്രധാന വേഷങ്ങൾ ചെയ്യുന്നത്.
സി.കെ മുരളീധരനാണ് ക്യാമറ. യുടിവിയും വിധു വിനോദ് ചോപ്രയും രാജ്കുമാർ ഹിറാനിയും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും ടീസറും ഇതിനോടകം തന്നെ യൂടൂബിൽ ഹിറ്റായി തീർന്നിട്ടുണ്ട്

