നടന് ഇര്ഫാന് ഖാന് അന്തരിച്ചു

മുംബൈ: നടന് ഇര്ഫാന് ഖാന് അന്തരിച്ചു. 53 വയസായിരുന്നു. 2018ല്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ച അദ്ദേഹം ലണ്ടനില്‍ ചികിത്സക്ക് വിധേയനായിരുന്നു. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഐസിയുവില്‍ ആയിരുന്നു.
താരം ഐസിയുവിലാണെന്ന വിവരം ഇന്നലെയാണ് അദ്ദേഹത്തിന്റെ വക്താവ് സ്ഥിരീകരിച്ചത്. ഇര്ഫാന് ഖാന് മരിച്ചുവെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം ഐസിയുവിലാണെന്ന വിവരം പുറത്തു വിട്ടത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇര്ഫാന് ഖാന്റെ മാതാവ് ജയ്പൂരില്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന് മരിച്ചത്.
ഇന്ത്യയിലെ വിവിധ ഭാഷകള്‍ക്ക് പുറമേ ഹോളിവുഡ് ചിത്രങ്ങളിലും സാന്നിധ്യമായിരുന്നു ഇര്ഫാന് ഖാന്. ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടിയ ലൈഫ് ഓഫ് പൈ എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.