ബോളിവുഡ് നടൻ സദാശിവ് അമാരാപുർകർ അന്തരിച്ചു
പ്രമുഖ ബോളിവുഡ് നടൻ സദാശിവ് അമാരാപുർകർ അന്തരിച്ചു. 64 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
| Nov 3, 2014, 10:20 IST
മുംബൈ: പ്രമുഖ ബോളിവുഡ് നടൻ സദാശിവ് അമാരാപുർകർ അന്തരിച്ചു. 64 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മറാത്തി ഹിന്ദി ചിത്രങ്ങളിലെ വില്ലൻ, കോമഡി വേഷങ്ങളിൽ ശ്രദ്ധേയനായിരുന്നു സദാശിവ്. രണ്ടു തവണ ഫിലിംഫെയർ അവാർഡ് നേടിയിട്ടുണ്ട്. 2013-ൽ പുറത്തിറങ്ങിയ ബോംബെ ടാക്കിസാണ് സദാശിവത്തിന്റെ അവസാന ചിത്രം.

