മോഡി ഭരണത്തെ വിമർശിച്ച് നടി നേഹ ധുപിയയുടെ ട്വീറ്റ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തെ വിമർശിച്ച് ബോളിവുഡ് നടി നേഹ ധുപിയയുടെ ട്വീറ്റ്. കനത്ത മഴയെത്തുടർന്ന് മുംബൈ നഗരം വെള്ളത്തിലായ പശ്ചാത്തലത്തിലായിരുന്നു നേഹ മോഡിയെ വിമർശിച്ചത്. ഒരു മഴ പെയ്താൽ നഗരം നിശ്ചലമാകും. നല്ല ഭരണം എന്നത് സെൽഫിയെടുത്തും യോഗ ചെയ്തുമല്ല, മറിച്ച് പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തിയാണെന്നും നേഹ ട്വിറ്ററിൽ കുറിച്ചു.
നിമിഷ നേരം കൊണ്ടു തന്നെ നേഹയുടെ ട്വീറ്റ് വൈറലായി. നേഹയുടെ ട്വീറ്റിന് 3000 റീട്വീറ്റുകളും 2400 ഫേവറൈറ്റ്സുമെത്തി. പബ്ലിസിറ്റിക്കും പണത്തിനും വേണ്ടി എന്തും ചെയ്യുന്ന മൂന്നാംകിട നടിയുടെ ഉപദേശം എന്ന രീതിയിലായിരുന്നു ബി.ജെ.പി അനുഭാവികളിൽ ചിലർ ഇതിനോട് പ്രതികരിച്ചത്.
One rain n the city comes to a standstill. Good governance is not about selfies n makin us do yoga,it's making sure ur citizens r safe.
— Neha Dhupia (@NehaDhupia) July 21, 2015

