ബീഹാറിലും പികെയ്ക്ക് നികുതി ഇളവ്

ഉത്തർപ്രദേശിന് പിന്നാലെ ബീഹാറും വിവാദ ചിത്രമായ പികെയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. മതത്തിന്റെ പേരിൽ ജനങ്ങൾ കബളിപ്പിക്കപ്പെടുന്നുവെന്ന സന്ദേശം നൽകുന്ന ചിത്രം പാവപ്പെട്ടവർക്ക് കൂടി കാണാനാണ് നികുതി ഇളവ് പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി ജിതൻ റാം മഞ്ചി പറഞ്ഞു. തങ്ങളുടെ മുതിർന്ന നേതാവ് നിതീഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. ആൾദൈവങ്ങൾ നിരക്ഷരേയും പാവങ്ങളേയും എങ്ങനെ കബളിപ്പിക്കുന്നുവെന്ന് ചിത്രം പറയുന്നു. പികെ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
 | 

 

ബീഹാറിലും പികെയ്ക്ക് നികുതി ഇളവ്പാട്‌ന: ഉത്തർപ്രദേശിന് പിന്നാലെ ബീഹാറും വിവാദ ചിത്രമായ പികെയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. മതത്തിന്റെ പേരിൽ ജനങ്ങൾ കബളിപ്പിക്കപ്പെടുന്നുവെന്ന സന്ദേശം നൽകുന്ന ചിത്രം പാവപ്പെട്ടവർക്ക് കൂടി കാണാനാണ് നികുതി ഇളവ് പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി ജിതൻ റാം മഞ്ചി പറഞ്ഞു. തങ്ങളുടെ മുതിർന്ന നേതാവ് നിതീഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. ആൾദൈവങ്ങൾ നിരക്ഷരേയും പാവങ്ങളേയും എങ്ങനെ കബളിപ്പിക്കുന്നുവെന്ന് ചിത്രം പറയുന്നു. പികെ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിനെതിരേ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം തുടരവെ ഉത്തർപ്രദേശ് സർക്കാരാണ് ആദ്യം നികുതി ഇളവ് പ്രഖ്യാപിച്ചത്. ചിത്രത്തിന് വിനോദ നികുതി ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞിരുന്നു. പികെ കണ്ടതിനു ശേഷമായിരുന്നു അഖിലേഷിന്റെ പ്രതികരണം.

ചിത്രം ഹിന്ദു മതത്തെ അവഹേളിക്കുന്നുവെന്ന് കാട്ടി വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ ദൾ, ശിവസേന തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.