ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചു
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും പിന്നാലെ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചു.
Jul 12, 2020, 15:17 IST
| 
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും പിന്നാലെ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചു. സ്രവ പരിശോധനയിലാണ് ഐശ്വര്യക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചനും അഭിഷേകിനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ ഐശ്വര്യക്കും ആരാധ്യക്കും ഫലം നെഗറ്റീവ് ആയിരുന്നു.
സ്രവ പരിശോധനയുടെ ഫലത്തിലാണ് ഇവര്‍ക്ക് രോഗബാധയുണ്ടെന്ന് വ്യക്തമായത്. ഇവരെ നാലു പേരെയും നാനാവതി ആശുപത്രിയില്‍ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയാ ബച്ചന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്. ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.