പികെ ഡൗൺലോഡ് ചെയ്തു കണ്ടു; അഖിലേഷ് യാദവ് വിവാദത്തിൽ

ആമീർഖാൻ ചിത്രം പികെ ഡൗൺലോഡ് ചെയ്തു കണ്ടുവെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രസ്താവന വിവാദമാകുന്നു. അഖിലേഷിന്റെ പ്രസ്താവനയ്ക്കെതിരേ നിരവധി കമന്റുകളും പോസ്റ്റുകളുമാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. പികെയ്ക്ക് യുപിയിൽ വിനോദ നികുതി ഇളവ് പ്രഖ്യാപിച്ചുകൊണ്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. പികെ കാണണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. കുറച്ചുദിവസം മുമ്പ് ചിത്രം ചിത്രം ഡൗൺലോഡ് ചെയ്തിരുന്നുവെങ്കിലും ഇന്നലെ രാത്രിയാണ് കാണാൻ സാധിച്ചതെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.
 | 

പികെ ഡൗൺലോഡ് ചെയ്തു കണ്ടു; അഖിലേഷ് യാദവ് വിവാദത്തിൽ

ന്യൂഡൽഹി: ആമീർഖാൻ ചിത്രം പികെ ഡൗൺലോഡ് ചെയ്തു കണ്ടുവെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രസ്താവന വിവാദമാകുന്നു. അഖിലേഷിന്റെ പ്രസ്താവനയ്‌ക്കെതിരേ നിരവധി കമന്റുകളും പോസ്റ്റുകളുമാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. പികെയ്ക്ക് യുപിയിൽ വിനോദ നികുതി ഇളവ് പ്രഖ്യാപിച്ചുകൊണ്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. പികെ കാണണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. കുറച്ചുദിവസം മുമ്പ് ചിത്രം ചിത്രം ഡൗൺലോഡ് ചെയ്തിരുന്നുവെങ്കിലും ഇന്നലെ രാത്രിയാണ് കാണാൻ സാധിച്ചതെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.

പികെ ഡൗൺലോഡ് ചെയ്തു കണ്ടു; അഖിലേഷ് യാദവ് വിവാദത്തിൽ
പൈറസി നിയമങ്ങൾ പ്രാബല്യത്തിലുള്ള രാജ്യത്ത് മുഖ്യമന്ത്രി നിയമലംഘനം നടത്തിയെന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നാൽ അഖിലേഷിന് യുഎഫ്ഓ മൂവീസിൽ നിന്ന് സിനിമകൾ ഡൗൺലോഡ് ചെയ്യാനും കാണാനുമുള്ള ലൈസൻസ് ഉണ്ടെന്നാണ് അഖിലേഷിന്റെ ഓഫീസ് പ്രതികരിച്ചത്. ചിത്രത്തിനെതിരേ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം തുടരവെ ഉത്തർപ്രദേശ് സർക്കാരാണ് ആദ്യം നികുതി ഇളവ് പ്രഖ്യാപിച്ചത്. ബീഹാർ സർക്കാറും ചിത്രത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.