3000 കോടി രൂപ ആകെ ബോക്സ് ഓഫീസ് കളക്ഷന്‍ നേടുന്ന ആദ്യ ബോളിവുഡ് താരമെന്ന് ബഹുമതി അക്ഷയ് കുമാറിന്
നൂറു കോടി രൂപ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ഗണത്തില്‍ പുതിയ ചിത്രമായ റുസ്തം ഇടം പിടിച്ചതോടെ അഭിനയിച്ച ചിത്രങ്ങളുടെ ആകെ കളക്ഷന്‍ തുക 3000 കോടി തികച്ച ആദ്യ ബോളിവുഡ് താരമെന്ന് ബഹുമതി കരസ്ഥമാക്കി അക്ഷയ് കുമാര്‍. താരം അഭിനയിച്ച എല്ലാ ചിത്രങ്ങളുടേയും ആകെ കളക്ഷന്‍ തുക 3010 കോടി എത്തിയതായാണ് കണക്ക്. 25 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ 108 സിനിമകളിലാണ് ഖിലാഡി എന്ന പേരില്‍ അറിയപ്പെടുത്ത അക്ഷയ് കുമാര്‍ അഭിനയിച്ചത്.
3000 കോടി ക്ലബിലേക്ക് അധികം താമസിയാതെ സല്മാന് ഖാന് കൂടിയെത്തുമെന്നാണ് വിവരം. 71 സിനിമകളില്‍ നിന്ന് 2928 കോടി രൂപ ഗ്രോസ് കളക്ഷനുമായി സല്ലു രണ്ടാം സ്ഥാനത്താണ്. വരാനിരിക്കുന്ന ട്യൂബ് ലൈറ്റ് എന്ന ചിത്രത്തോടെ അക്ഷയ്കുമാറിനൊപ്പം ക്ലബ് അംഗത്വം നേടാനിരിക്കുകയാണ് സല്മാന് ഖാന്. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റാക്കിയ ചരിത്രവുമായി സല്ലുവും മൂവായിരം കോടിയിലേക്കുള്ള യാത്രയിലാണ്.