ഖാമോശിയാനിലെ പുതിയ ഗാനം
ഖാമോശിയാനിലെ പുതിയ ഗാനം ബാത്തേ യേ കഭി നാ പുറത്തിറങ്ങി. അർജിത്ത് സിങ് പാടിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജീത്ത് ഗാംഗുലിയാണ്. സയീദ് ഖ്വാദ്രി ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നു. എഴുത്തുകാരനായ നായകൻ കഥ എഴുതാനായി കാശ്മീരിൽ എത്തുന്നതും, അവിടെ വെച്ചൊരു പെൺകുട്ടിയെ കണ്ടുമുട്ടുന്നതും അവളുമായി പ്രണയത്തിലാകുന്നതും അവളുടെ ജീവിത രഹസ്യങ്ങൾ മനസിലാക്കുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു.
കരൺ ദാറാ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അലി ഫസൽ, ഗുർമീത്ത് ചൗധരി, സപ്‌ന തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ബോബി ഇമ്രാനെ കൂടാതെ ജീത്ത് ഗാംഗുലി, അങ്കിത് തിവാരി, നവാദ് സഫർ തുടങ്ങിയവരും ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. വിക്രം ഭട്ട് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മഹേഷ് ഭട്ടാണ്. വിശേഷ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ജനുവരി 30 ന് തീയേറ്ററിലെത്തും.

