ചലച്ചിത്രമേളക്കെത്തിയ ബംഗാളി നടി സിംഗപ്പൂർ ജ്വല്ലറിയിൽ നിന്നും കമ്മൽ മോഷ്ടിച്ചെന്ന്

ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ സിംഗപ്പൂരിലെത്തിയ ബംഗാളി നടിക്കെതിരെ മോഷണക്കുറ്റാരോപണം. പ്രശസ്ത ബംഗാളി നടി സ്വാസ്തിക മുഖർജിയ്ക്ക് നേരെയാണ് കമ്മൽ മോഷ്ടിച്ചെന്ന് ആരോപണമുയർന്നത്. ദർപ്പൺ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഇവിടെയെത്തിയ സ്വാസ്തിക മിത്തോളജി ബ്യൂട്ടിക്ക് ജ്വല്ലറിയിൽ നിന്ന് കമ്മൽ മോഷ്ടിച്ചെന്നാണ് ആരോപണം.
 | 
ചലച്ചിത്രമേളക്കെത്തിയ ബംഗാളി നടി സിംഗപ്പൂർ ജ്വല്ലറിയിൽ നിന്നും കമ്മൽ മോഷ്ടിച്ചെന്ന്

സിംഗപ്പൂർ:
ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ സിംഗപ്പൂരിലെത്തിയ ബംഗാളി നടിക്കെതിരെ മോഷണക്കുറ്റാരോപണം. പ്രശസ്ത ബംഗാളി നടി സ്വാസ്തിക മുഖർജിയ്ക്ക് നേരെയാണ് കമ്മൽ മോഷ്ടിച്ചെന്ന് ആരോപണമുയർന്നത്. ദർപ്പൺ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഇവിടെയെത്തിയ സ്വാസ്തിക മിത്തോളജി ബ്യൂട്ടിക്ക് ജ്വല്ലറിയിൽ നിന്ന് കമ്മൽ മോഷ്ടിച്ചെന്നാണ് ആരോപണം.

ഒരു ജോഡി കമ്മൽ സ്വാസ്തിക കടയിൽ നിന്നും വാങ്ങിയിരുന്നു. ഇതിന് പിന്നാലെ ഒരു ജോഡി കമ്മലുകൾ ഇട്ടു നോക്കിയെങ്കിലും വാങ്ങിയിരുന്നില്ല. നോക്കാനെന്ന പേരിൽ കൈയിലെടുത്ത കമ്മൽ സ്വാസ്തിക അത് തിരികെ നൽകിയില്ലെന്ന് ജ്വല്ലറി ജീവനക്കാർ പറയുന്നു. മോഷണം പോയതെന്ന് കണ്ടെത്തിയ കമ്മൽ അവസാനമായി കണ്ടത് സ്വാസ്തികയുടെ കൈയിലായിരുന്നുവെന്നും അവർ പറഞ്ഞു. സുഹൃത്തും ദേശീയ അവാർഡ് ജേതാവായ ബംഗാളി സംവിധായകനുമായ സുമൻ മുഖർജിക്കൊപ്പമാണ് സ്വസ്തിക ജ്വല്ലറിയിൽ എത്തിയത്.

എന്നാൽ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും ആഭരണം തിരിച്ചേൽപ്പിക്കാനോ വില നൽകാനോ നടി തയ്യാറാകണമെന്നാണ് ജ്വല്ലറി ഉടമയുടെ ആവശ്യം.