ബംഗാളി നടി ദിഷ ഗാംഗുലി ആത്മഹത്യ ചെയ്തു

പശ്ചിമ ബംഗാൾ സീരിയൽ നടി ദിഷ ഗാംഗുലിയെ (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ കൊൽക്കത്തയിലെ പർണശ്രീയിലുള്ള വീട്ടിലെ സീലിംഗ് ഫാനിലാണ് ദിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗാളിൽ കനകാജ്ഞലി എന്ന പ്രശസ്തമായ സീരിയലിലെ നടിയാണ് ദിഷ.
 | 

ബംഗാളി നടി ദിഷ ഗാംഗുലി ആത്മഹത്യ ചെയ്തു
കൊൽക്കത്ത: പശ്ചിമ ബംഗാൾ സീരിയൽ നടി ദിഷ ഗാംഗുലിയെ (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ കൊൽക്കത്തയിലെ പർണശ്രീയിലുള്ള വീട്ടിലെ സീലിംഗ് ഫാനിലാണ് ദിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗാളിൽ കനകാജ്ഞലി എന്ന പ്രശസ്തമായ സീരിയലിലെ നടിയാണ് ദിഷ.

സംഭവം നടക്കുമ്പോൾ ദിഷയുടെ സുഹൃത്താണ് വീട്ടിലുണ്ടായിരുന്നതെന്നും ഇയാൾ വാതിൽ തകർത്ത് മുറിക്കുള്ളിൽ കടക്കുമ്പോൾ ദിഷ മരിച്ച നിലയിലായിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മുറിയിൽ നിന്ന് സംശയാസ്പദമായ രീതിയിൽ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണം സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.