മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം അര്‍മാന്‍ കോലി അറസ്റ്റില്‍

 | 
Armann Kohli
മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം അര്‍മാന്‍ കോലിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു

മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം അര്‍മാന്‍ കോലിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മുംബൈയിലെ വീട്ടില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കൊക്കെയ്ന്‍ ആണ് കോലിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കച്ചവടക്കാരനായ അജയ് രാജു സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അര്‍മാന്‍ കോലിയുടെ വീട്ടില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന നടത്തിയത്. 

അജയ് രാജുവില്‍ നിന്ന് നിരോധിത ലഹരിമരുന്നുകള്‍ പിടികൂടിയിരുന്നു. കോലിയെ ദക്ഷിണ മുംബൈയിലെ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഗ് ബോസ് താരമായ അര്‍മാന്‍ കോലി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായ പ്രേം രത്തന്‍ ധന്‍ പായോ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ടിവി താരം ഗൗരവ് ദീക്ഷിതിനെ കഴിഞ്ഞ ദിവസം മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.