‘രാജ്യസ്‌നേഹം വിറ്റ്’ കോടികള്‍ വാരാനൊരുങ്ങി ബോളിവുഡ്; കാമന്‍ഡര്‍ അഭിനന്ദനും സ്‌ക്രീനിലെത്തും

രാജ്യത്ത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണവും എയര്വോഴ്സ് വിംഗ് കമാന്ഡര് അഭിനന്ദനന്റെ പിടിയിലാകലുമൊക്കെ പണം വാരാനുള്ള തന്ത്രമാക്കി മാറ്റാനൊരുങ്ങുകയാണ് ബോളിവുഡ്. ഒന്നാം സര്ജിക്കല് സ്ട്രൈക്കിന് പിന്നാലെ പുറത്തിറങ്ങിയ ഉറി കോടികളാണ് ബോക്സോഫീസില് നിന്ന് വാരിയത്. കമാന്ഡര് അഭിനന്ദനന്റെ പേരിലോ പുല്വാമ ആക്രമണത്തിന്റെ പേരിലോ ഉടന് ഒരു ചിത്രം പ്രതീക്ഷിക്കാമെന്ന് ചുരുക്കം.
 | 
‘രാജ്യസ്‌നേഹം വിറ്റ്’ കോടികള്‍ വാരാനൊരുങ്ങി ബോളിവുഡ്; കാമന്‍ഡര്‍ അഭിനന്ദനും സ്‌ക്രീനിലെത്തും

മുംബൈ: രാജ്യത്ത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണവും എയര്‍വോഴ്‌സ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനന്റെ പിടിയിലാകലുമൊക്കെ പണം വാരാനുള്ള തന്ത്രമാക്കി മാറ്റാനൊരുങ്ങുകയാണ് ബോളിവുഡ്. ഒന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ പുറത്തിറങ്ങിയ ഉറി കോടികളാണ് ബോക്‌സോഫീസില്‍ നിന്ന് വാരിയത്. കമാന്‍ഡര്‍ അഭിനന്ദനന്റെ പേരിലോ പുല്‍വാമ ആക്രമണത്തിന്റെ പേരിലോ ഉടന്‍ ഒരു ചിത്രം പ്രതീക്ഷിക്കാമെന്ന് ചുരുക്കം.

ആദ്യ പടിയെന്ന നിലയ്ക്ക് വന്‍കിട നിര്‍മ്മാണ കമ്പനികള്‍ സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്യുന്ന തിരക്കിലാണ്. ‘പുല്‍വാമ’, ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0’, ‘ബലാകോട്ട്’, ‘അഭിനന്ദന്‍’, ‘വിങ് കമാന്‍ഡര്‍ അഭിനന്ദന്‍’ എന്നീ പേരുകളെല്ലാം ഇതിനോടകം റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പേരുകള്‍ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അത് ഉപയോഗിക്കാന്‍ മറ്റു നിര്‍മ്മാണ കമ്പനികള്‍ക്ക് കഴിയില്ല. ഈ പേരുകള്‍ പിന്നീട് കോടികള്‍ക്ക് വില്‍ക്കുകയും ചെയ്യാം. ‘ജോഷ്’, ‘ഹൗ ഈസ് ദ ജോഷ്’ എന്നീ പേരുകള്‍ പ്രമുഖ നിര്‍മാതാവായ വിക്രം മല്‍ഹോത്രയുടെ പ്രൊഡക്ഷന്‍ കമ്പനി സ്വന്തമാക്കിയതായാണ് വിവരം.

പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് താരതമ്യേന എളുപ്പം സാധിക്കുന്ന കാര്യമാണ്. ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഒരു ചെറിയ ഫോം പൂരിപ്പിച്ച് നല്‍കി 250 രൂപ അടച്ചു കഴിഞ്ഞാല്‍ പേരുകള്‍ സ്വന്തമാക്കാം. സിനിമ ചെയ്യാന്‍ യാതൊരു ഉദ്ദേശമില്ലാത്തവര്‍ പോലും ഈ തുക അടച്ച് പേരുകള്‍ റജിസ്റ്റര്‍ ചെയ്യുന്നുവെന്നതാണ് മറ്റൊരു കാര്യം. എന്തായാലും വരും ദിവസങ്ങളില്‍ സിനിമയുടെ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സിനിമാ ലോകത്തിന്റെ കണക്കുകൂട്ടല്‍.