പിറന്നാള്‍ ദിനത്തില്‍ ബീച്ചിലൂടെ നഗ്നയോട്ടം; മിലിന്ദ് സോമനെതിരെ കേസെടുത്ത് ഗോവ പോലീസ്

55-ാം പിറന്നാള്‍ ദിനത്തില്‍ ബീച്ചിലൂടെ തുണിയില്ലാതെ ഓടിയ നടനും മോഡലുമായ മിലിന്ദ് സോമനെതിരെ കേസെടുത്ത് ഗോവ പോലീസ്. അശ്ലീല ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് ഗോവ സുരക്ഷ മഞ്ച് എന്ന സംഘടന നല്കിയ പരാതിയിലാണ് പോലീസ് നടപടി. ഹാപ്പി ബര്‍ത്ത്ഡേ ടു മീ. 55 ആന്‍ഡ് റണ്ണിംഗ് എന്ന അടിക്കുറിപ്പുമായി ഇന്‍സ്റ്റഗ്രാമിലാണ് താരം നഗ്നയോട്ടത്തിന്റെ ചിത്രം പങ്കുവെച്ചത്.

ഭാര്യ അങ്കിത കോന്‍വാര്‍ പകര്‍ത്തിയ ചിത്രം പിന്നീട് വിവാദമായി മാറുകയായിരുന്നു. ഐപിസി 294 വകുപ്പും ഐടി ആക്ടിലെ വ്യത്യസ്ത വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. മിലിന്ദ് മുന്‍പും തന്റെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നടി പൂനം പാണ്ഡേയെ അശ്ലീല വീഡിയോ ചിത്രീകരിച്ചു എന്ന് ആരോപിച്ച് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന ഡാം സൈറ്റില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ ചിത്രീകരിച്ചു എന്നാണ് പൂനം പാണ്ഡേക്കെതിരായ ആരോപണം. കേസില്‍ മജിസ്ട്രേറ്റ് കോടതി പൂനത്തിന് ജാമ്യം നല്‍കിയിരുന്നു. എല്ലാ നഗ്നതയും അശ്ലീലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.