സണ്ണി ലിയോണിനേയും ഭർത്താവിനേയും ഫ്‌ളാറ്റിൽ നിന്നും പുറത്താക്കി
മുംബൈ: ബോളിവുഡ് ഗ്ലാമർ താരം സണ്ണി ലിയോണിനേയും ഭർത്താവ് ഡാനിയൽ വെബറിനേയും മുംബൈയിലെ ഫ്ളാറ്റിൽ നിന്നും പുറത്താക്കി. ബോളിവുഡ് നടി സെലീന ജെയ്റ്റ്ലിയുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിലായിരുന്നു ഇരുവരും താമസം. തന്റെ ഫ്‌ളാറ്റ് വൃത്തിയായി സൂക്ഷിക്കാത്തതിലുണ്ടായ അമർഷത്തെ തുടർന്നാണ് സെലീന ഇവരെ പുറത്താക്കിയത്.
മുംബൈയിൽ ഒരു ഫ്‌ളാറ്റിനായി സണ്ണി ലിയോൺ ഒരുപാട് അലഞ്ഞതായി അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ പോൺ താരം എന്ന നിലയിൽ അറിയപ്പെടുന്ന സണ്ണി ലിയോണിനെ താമസിപ്പിക്കാൻ ആരും തയ്യാറായില്ല.
കഴിഞ്ഞ ദിവസം തന്റെ ഫ്‌ളാറ്റ് സന്ദർശിച്ച സെലീന അതിന്റെ അവസ്ഥ കണ്ടാണ് ഇരുവരേയും വീട്ടിൽ നിന്നും ഇറക്കി വിട്ടത്. വാഷ് റൂം പായൽ പിടിച്ച നിലയിലായിരുന്നു. സെലീനയുടെ ഫർണീച്ചർ ബാൽക്കണിയിൽ കിടന്ന് നശിക്കുകയായിരുന്നു. ഇതെല്ലാം കണ്ട് കലികയറിയാണ് താരം ഇരുവരേയും ഇറക്കി വിട്ടതെന്നാണ് ചലച്ചിത്രമേഖലയിൽ നിന്നുള്ളവർ പറയുന്നത്.
കിടപ്പാടം നഷ്ടപ്പെട്ട സണ്ണി ഇപ്പോൾ ഹോട്ടലിലാണ് താമസം. താമസിക്കാനായി വീട് തപ്പിനടക്കുകയാണ് സണ്ണിയും ഭർത്താവും. ഇതിനിടെ ഒരു ഹോട്ടലിൽ നിന്നും മറ്റൊന്നിലേക്ക് താമസം മാറി താരം വലഞ്ഞതായും അറിയുന്നു. ഇതിന്റെ ബില്ലടയ്ക്കാൻ അഭിനയിക്കാൻ കരാറായ ചിത്രങ്ങളുടെ നിർമാതാക്കളോട് ആവശ്യപ്പെടുകയാണ് സണ്ണിയെന്നും വാർത്തകളുണ്ട്. എന്നാൽ സണ്ണിയുടെ ഭർത്താവ് ഇൗ വാർത്തകൾ നിഷേധിച്ചു.

