എലോണിലെ പ്രണയഗാനം

ഹോട്ടയാ ട്രെയ്ലറും ഗാനങ്ങൾക്കൊണ്ടും വാർത്തകൾ സൃഷ്ടിച്ച ചിത്രം എലോണിലെ പുതിയ ഗാനം ചാന്ദ് ആസ്മനോസെ ലാപ്പത്താ ഹോഗയ പുറത്തിറങ്ങി. ഭവൻ ദാനക് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജീത്ത് ഗാംഗുലിയാണ്.
 | 

ഹോട്ടയാ ട്രെയ്‌ലറും ഗാനങ്ങൾക്കൊണ്ടും വാർത്തകൾ സൃഷ്ടിച്ച ചിത്രം എലോണിലെ പുതിയ ഗാനം ചാന്ദ് ആസ്മനോസെ ലാപ്പത്താ ഹോഗയ പുറത്തിറങ്ങി.  ഭവൻ ദാനക് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജീത്ത് ഗാംഗുലിയാണ്. സന്ദീപ് നാഥ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നു.

എലിഫന്റ്‌സ് ക്യാൻ റിമംബർ എന്ന അഗതാ ക്രിസ്റ്റിയുടെ നോവലിനെ ആധാരമാക്കി 2007 തായ്‌ലാന്റിൽ പുറത്തിറങ്ങിയ ചിത്രം എലോണിന്റെ റീമേക്കാണ് ഹിന്ദി എലോൺ. 2012 എലോൺ, ചാരുലത എന്ന പേരിൽ തമിഴിലും കന്നടയിലും പുറത്തിറക്കിയിരുന്നു. സൂപ്പർഹിറ്റായിരുന്ന ചിത്രത്തിൽ പ്രിയാമണി ആയിരുന്നു നായിക. സയാമിസ് ഇരട്ടകളായ രണ്ട് യുവതികൾ ശസ്ത്രക്രിയയിലൂടെ വേർപെടുന്നതും ഒരാൾ മരിക്കുന്നതും അതേ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ്് എലോൺ എന്ന ഹൊറർ സിനിമയുടെ ഇതിവൃത്തം.

1920: ഈവിൾ റിട്ടേൺസ്, രാഗിണി എംഎംഎസ് 2 എന്നീ ചിത്രങ്ങൾക്ക് ശേഷം ഭൂഷൺ പട്ടേൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൊറർ ചിത്രമാണ് എലോൺ. ബിപാഷ ബസു, കരൺ സിങ് ഗ്രോവർ, സാഗർ, സക്കീർ ഹുസൈൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രാഘവ് സച്ചാറിനെ കൂടാതെ മിഥൂൻ, അങ്കിത് തിവാരി, ജീത്ത് ഗാംഗുലി  തുടങ്ങിയവരും ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകരുന്നുണ്ട്. പനോരമ സ്റ്റുഡിയോയുടെ ബാനറിൽ കുമാർ മങ്കത്, അഭിഷേക് പഥക്, പ്രദീപ് അഗർവാൾ, പ്രശാന്ത് ശർമ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി 16ന് തീയേറ്ററിലെത്തും.