എൻഎച്ച്10ലെ ‘ചിൽ ഗയേ നയ്‌ന’

അനുഷ്ക ശർമ്മ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം എൻഎച്ച്10ലെ ആദ്യ ഗാനം ചിൽ ഗയേ നയ്ന പുറത്തിറങ്ങി. കനിക കപൂറും ദീപാൻശു പണ്ഡിറ്റും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുമാർ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സഞ്ജീവ് ദർശൻ കൂട്ടുകെട്ടാണ്.
 | 

അനുഷ്‌ക ശർമ്മ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം എൻഎച്ച്10ലെ ആദ്യ ഗാനം ചിൽ ഗയേ നയ്‌ന പുറത്തിറങ്ങി. കനിക കപൂറും ദീപാൻശു പണ്ഡിറ്റും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുമാർ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സഞ്ജീവ് ദർശൻ കൂട്ടുകെട്ടാണ്.

അവധിക്കാലം ആഘോഷിക്കുന്നതിനായി പുറപ്പെടുന്ന മീരയും അർജുനും നാഷണൽ ഹൈവേ 10ലെ ഭക്ഷണശാലയിൽ വെച്ച് ഒരു സ്ത്രീയെ തട്ടിക്കൊണ്ട് പോകുന്നത് കാണാനിടയാകുന്നു. ആ സ്ത്രീയെ രക്ഷിക്കാനായി അവരെ പിന്തുടരുകയും അതേതുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മീരയായി അനുഷ്‌ക ശർമ്മയും അർജുനായി നീൽ ഭൂപാളവും എത്തുന്നു. ഇവരെ കൂടാതെ ദർശൻ കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നവദീപ് സിങ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൻഎച്ച്10. സഞ്ജീവ് ദർശനെ കൂടാതെ അനിർബർ ചക്രവർത്തി, ആയുഷ് ശ്രേഷ്ഠ, സവേര മേത്ത, സമീറ ഗോപികർ തുടങ്ങിയവരും ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നുണ്ട്. ഫാന്റം ഫിലിംസ്, ക്ലീൻ സ്ലേറ്റ് ഫിലിംസ് എന്നിവയുടെ ബാനറിൽ വിക്രമാദിത്യ മോട്ട്‌വാനി, അനുരാഗ് കശ്യപ്, വികാസ് ബഹൽ, അനുഷ്‌ക ശർമ്മ, സുനിൽ ലുല്ല, കൃഷിക ലുല്ല തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാർച്ച് 6ന് തിയേറ്ററുകളിലെത്തും.