മയക്കുമരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു

മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടി ദീപിക പദുകോണിനെ മഹാരാഷ്ട്ര നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുന്നു. മുംബൈ കോളാബയിലെ ഈവ്ലിന് ഗസ്റ്റ് ഹൗസില്‍ ചോദ്യംചെയ്യലിനായി ദീപിക എത്തി. നടിമാരായ സാറ അലി ഖാന്, ശ്രദ്ധ കപൂര്‍ എന്നിവരെയും ഇന്ന് ചോദ്യം ചെയ്യും. മൂന്ന് പേര്‍ക്കും ഹാജരാകണമെന്ന് കാട്ടി എന്‍സിബി നോട്ടീസ് നല്‍കിയിരുന്നു. സാറ, ശ്രദ്ധ എന്നിവരെ ബാലാര്‍ഡ് എസ്റ്റേറ്റിലെ എന്‍സിബി ഓഫീസിലായിരിക്കും ചോദ്യം ചെയ്യുക.
ദീപിക പദുകോണിന്റെ മാനേജരായ കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ ഇവരെ ചോദ്യം ചെയ്തിരുന്നു. ഇവരെ വെള്ളിയാഴ്ച നാല് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. നടി രാകുല്‍ പ്രീത് സിങ്ങിനെയും ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വാട്സാപ്പ് ചാറ്റിന്റെ പേരിലായിരുന്നു ചോദ്യം ചെയ്യല്‍.
സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ താരങ്ങളെ ആരെയും പ്രതിചേര്‍ത്തിട്ടില്ല.