സംവിധായകൻ രവി ചോപ്ര അന്തരിച്ചു
ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ രവി ചോപ്ര (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ചാണ് മരണം. സംസ്കാരം നാളെ രാവിലെ 11 മണിക്ക് മുംബൈയിൽ നടത്തും. ഭാര്യയും മൂന്നു മക്കളുമുണ്ട്.
| Nov 12, 2014, 18:10 IST
മുംബൈ: ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ രവി ചോപ്ര (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ചാണ് മരണം. സംസ്കാരം നാളെ രാവിലെ 11 മണിക്ക് മുംബൈയിൽ നടത്തും. ഭാര്യയും മൂന്നു മക്കളുമുണ്ട്.
ദ ബേർണിംഗ് ട്രെയിൻ, ബാഗ്ബാൻ, ബാബുൽ, മസ്ദൂർ, ദാഹ്‌ലീസ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചനെ നായകനാക്കി ഭൂത്‌നാഥ്, ഭൂത്‌നാഥ് റിട്ടേൺസ് എന്നീ സിനിമകളും ചെയ്തു. ടി.വി പരമ്പരകളിൽ ഹിറ്റായ മാറിയ മഹാഭാരതം സംവിധാനം ചെയ്തതും രവി ചോപ്രയാണ്.

