ഹിന്ദി ദൃശ്യത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി
ജീത്തു ജോസഫ് സംവിധാനം ചെയ്ത് ജോർജ്കുട്ടിയെന്ന മോഹൻലാലിന്റ വ്യത്യസ്ത കഥാപാത്രത്തിലൂടെ സൂപ്പർഹിറ്റായി മാറിയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ ഫസ്റ്റ് ലുക്ക് എത്തി. നിഷികാന്ത് കാമത്ത് സംവിധാനം ചെയ്യുന്ന ദൃശ്യം എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിന്റെ ജോർജ്കുട്ടിയെ അവതരിപ്പിക്കുന്നത് അജയ് ദേവഗണാണ്. വിജയ് സൽഗാവോംകർ എന്ന് നായകന്റെ പേര് മാറിയിരിക്കുന്നു.
| May 29, 2015, 17:56 IST
ജീത്തു ജോസഫ് സംവിധാനം ചെയ്ത് ജോർജ്കുട്ടിയെന്ന മോഹൻലാലിന്റ വ്യത്യസ്ത കഥാപാത്രത്തിലൂടെ സൂപ്പർഹിറ്റായി മാറിയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ ഫസ്റ്റ് ലുക്ക് എത്തി. നിഷികാന്ത് കാമത്ത് സംവിധാനം ചെയ്യുന്ന ദൃശ്യം എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിന്റെ ജോർജ്കുട്ടിയെ അവതരിപ്പിക്കുന്നത് അജയ് ദേവഗണാണ്. വിജയ് സൽഗാവോംകർ എന്ന് നായകന്റെ പേര് മാറിയിരിക്കുന്നു. ശ്രിയ ശരണാണ് മീന അവതരിപ്പിച്ച വേഷം കൈകാര്യം ചെയ്യുന്നത്. പോലീസ് കമ്മീഷണറുടെ വേഷത്തിൽ തബു എത്തുന്നു. ജൂലൈ 31ന് ബോളിവുഡ് ദൃശ്യം തീയറ്ററുകളിലെത്തും.

