മത വികാരം വൃണപ്പെടുത്തി; ആമീർഖാനെതിരെ കേസ്
ആമീർഖാൻ നായകനായ ഹിന്ദി ചിത്രം പി.കെ വീണ്ടും വിവാദത്തിൽ. ചിത്രത്തിലെ ചില പരാമർശങ്ങളും ദൃശ്യങ്ങളും ഹിന്ദുമത വികാരത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ലീഗൽ സെൽ സെക്രട്ടറി പ്രശാന്ത് പട്ടേൽ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആമീർഖാൻ, സംവിധായകൻ രാജ്കുമാർ ഹിരാനി നിർമാതാക്കളായ വിധു വിനോദ് ചോപ്ര, സിദ്ധാർഥ് റോയ് കപൂർ എന്നിവർക്കെതിരേയാണ് കേസെടുത്തത്.
| Dec 24, 2014, 10:03 IST

മുംബൈ: ആമീർഖാൻ നായകനായ ഹിന്ദി ചിത്രം പി.കെ വീണ്ടും വിവാദത്തിൽ. ചിത്രത്തിലെ ചില പരാമർശങ്ങളും ദൃശ്യങ്ങളും ഹിന്ദുമത വികാരത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ലീഗൽ സെൽ സെക്രട്ടറി പ്രശാന്ത് പട്ടേൽ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആമീർഖാൻ, സംവിധായകൻ രാജ്കുമാർ ഹിരാനി നിർമാതാക്കളായ വിധു വിനോദ് ചോപ്ര, സിദ്ധാർഥ് റോയ് കപൂർ എന്നിവർക്കെതിരേയാണ് കേസെടുത്തത്.
അതേസമയം, മതവികാരത്തെ മുറിപ്പെടുത്തുന്ന തരത്തിൽ ഒന്നും ചിത്രത്തിൽ ഇല്ലെന്ന് ആമീർഖാൻ പ്രതികരിച്ചു. തന്റെ ഹിന്ദുസുഹൃത്തുക്കൾ ചിത്രം കണ്ടെന്നും അവർക്കൊന്നും അങ്ങനെ തോന്നിയിട്ടില്ല. ചിത്രത്തിൽ ഒരു മതത്തെയും പ്രത്യേകിച്ച് പരാമർശിച്ചിട്ടില്ലെന്നും ആമിർഖാൻ പ്രതികരിച്ചു.

