ഹണ്ടറിലെ ആദ്യ ഗാനം

ഹണ്ടറിലെ ഹണ്ടർ 303 എന്ന ഗാനം പുറത്തിറങ്ങി. പെൺകുട്ടികളെ വളക്കാൻ പഠിപ്പിക്കുന്ന ഹണ്ടർ സൂത്ര എന്ന പുസ്തകത്തിന്റെ പരസ്യത്തിന്റ തരത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. 80കളിലേയും 90കളിലേയും പാട്ടുകളുടെ ചുവയുള്ള ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ ബപ്പി ലഹ്റിയാണ്.
 | 

ഹണ്ടറിലെ ഹണ്ടർ 303 എന്ന ഗാനം പുറത്തിറങ്ങി. പെൺകുട്ടികളെ വളക്കാൻ പഠിപ്പിക്കുന്ന ഹണ്ടർ സൂത്ര എന്ന പുസ്തകത്തിന്റെ പരസ്യത്തിന്റ തരത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. 80കളിലേയും 90കളിലേയും പാട്ടുകളുടെ ചുവയുള്ള ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ ബപ്പി ലഹ്‌റിയാണ്. വിജയ് മൗര്യയുടെ വരികൾക്ക് ഖാമോഷ് ഷാ ഈണം പകർന്നിരിക്കുന്നു.

ഹർഷവർദ്ധൻ കുൽക്കർണ്ണി കഥയും തിരക്കഥയും ഏഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗുൽഷൻ ദേവയ, രാധിക ആപ്‌തേ, സായ് തംഹാൻകർ, സാഗർ ദേശ്മുഖ്, വിർ സക്‌സേന, റേച്ചൽ ഡിസൂസ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ടൈലർമെയ്ഡ് ഫിലിംസ്, ഫാന്റം ഫിലിംസ് എന്നിവയുടെ ബാനറിൽ കിർത്തി നാഖ്‌വ, റോഹിത് ചുഗനി, കേതൻ മാരു, വികാസ് ബാൽ, വിക്രമാദിത്യൻ മോട്ട്മാനി, അനുരാഗ് കശ്യപ് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാർച്ച് 20ന് തീയേറ്ററിലെത്തും.