പദ്മവിഭൂഷൺ ഏറ്റുവാങ്ങി ബച്ചൻ; ക്യാമറ കണ്ണുകൾ കൊച്ചുമകൾക്ക് നേരെ

കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ പദ്മവിഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയത്. ഈ ധന്യമുഹൂർത്തത്തിന് സാക്ഷിയാകാൻ ബച്ചൻ കുടുംബം മുഴുവൻ എത്തിച്ചേർന്നിരുന്നു.
 | 
പദ്മവിഭൂഷൺ ഏറ്റുവാങ്ങി ബച്ചൻ; ക്യാമറ കണ്ണുകൾ കൊച്ചുമകൾക്ക് നേരെ

 

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ പദ്മവിഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഈ ധന്യമുഹൂർത്തത്തിന് സാക്ഷിയാകാൻ ബച്ചൻ കുടുംബം മുഴുവൻ എത്തിച്ചേർന്നിരുന്നു. ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവരെല്ലാം സന്നിഹിതരായിരുന്നിട്ടും വാർത്തകളിൽ ഇടം പിടിച്ചത് ഇവരാരുമായിരുന്നില്ല. അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദയ്ക്ക് പിറകെയായിരുന്നു ക്യാമറ കണ്ണുകൾ.

ബച്ചന്റെ മകൾ ശ്വേതയുടേയും നിഖിൽ നന്ദയുടേയും മകളാണ് നവ്യ. വിദേശത്ത് പഠിക്കുന്ന നവ്യയേയും ഷാരൂഖിന്റെ മകൻ ആര്യനേയും ചേർത്ത് നേരത്തേ പല കഥകളും പ്രചരിച്ചിരുന്നു എങ്കിലും നവ്യ പൊതു ചടങ്ങുകളിൽ അത്ര സുപരിചിതയല്ല.

അമിതാഭ് ബച്ചനെ കൂടാതെ, അസമിലെ ചലച്ചിത്ര നിർമാതാവ് ജാനു ബറുവ, മലയാളിയായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ, കർണാടകത്തിലെ ധർമസ്ഥല ക്ഷേത്രത്തിലെ ഡി. വീരേന്ദ്ര ഹെഗ്‌ഡെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ വിജയ് ഭട്കർ എന്നിവർ പദ്മഭൂഷൺ സ്വീകരിച്ചു. ഒമ്പത് പദ്മവിഭൂഷണും 20 പദ്മഭൂഷണും 75 പദ്മശ്രീയുമാണ് ഇക്കുറി പ്രഖ്യാപിച്ചത്.

ചിത്രങ്ങൾ കാണാം.

പദ്മവിഭൂഷൺ ഏറ്റുവാങ്ങി ബച്ചൻ; ക്യാമറ കണ്ണുകൾ കൊച്ചുമകൾക്ക് നേരെ പദ്മവിഭൂഷൺ ഏറ്റുവാങ്ങി ബച്ചൻ; ക്യാമറ കണ്ണുകൾ കൊച്ചുമകൾക്ക് നേരെ പദ്മവിഭൂഷൺ ഏറ്റുവാങ്ങി ബച്ചൻ; ക്യാമറ കണ്ണുകൾ കൊച്ചുമകൾക്ക് നേരെ പദ്മവിഭൂഷൺ ഏറ്റുവാങ്ങി ബച്ചൻ; ക്യാമറ കണ്ണുകൾ കൊച്ചുമകൾക്ക് നേരെ പദ്മവിഭൂഷൺ ഏറ്റുവാങ്ങി ബച്ചൻ; ക്യാമറ കണ്ണുകൾ കൊച്ചുമകൾക്ക് നേരെ പദ്മവിഭൂഷൺ ഏറ്റുവാങ്ങി ബച്ചൻ; ക്യാമറ കണ്ണുകൾ കൊച്ചുമകൾക്ക് നേരെ പദ്മവിഭൂഷൺ ഏറ്റുവാങ്ങി ബച്ചൻ; ക്യാമറ കണ്ണുകൾ കൊച്ചുമകൾക്ക് നേരെ