പോലീസുകാരന്റെ വേഷത്തിൽ ഇർഫാൻ ഖാൻ; ജസ്ബായിലെ ആദ്യ ലുക്ക് പുറത്ത്
ഐശ്വര്യ റായിയുടെ തിരിച്ചു വരവിലൂടെ ശ്രദ്ധേയമായ ജസ്ബായിലെ ഇർഫാൻ ഖാന്റെ ആദ്യ ലുക്ക് പുറത്ത്. ചില ദേശീയ മാധ്യമങ്ങളാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. കാക്കി ഷർട്ടും ജീൻസും ധരിച്ചതാണ് വേഷം. ചിത്രത്തിൽ സസ്പെൻഷനിലായ ഒരു പോലീസ് കോൺസ്റ്റബിളായാണ് ഇർഫാൻ ഖാൻ എത്തുന്നത്.
| Mar 30, 2015, 11:55 IST
മുംബൈ: ഐശ്വര്യ റായിയുടെ തിരിച്ചു വരവിലൂടെ ശ്രദ്ധേയമായ ജസ്ബായിലെ ഇർഫാൻ ഖാന്റെ ആദ്യ ലുക്ക് പുറത്ത്. ചില ദേശീയ മാധ്യമങ്ങളാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. കാക്കി ഷർട്ടും ജീൻസും ധരിച്ചതാണ് വേഷം. ചിത്രത്തിൽ സസ്പെൻഷനിലായ ഒരു പോലീസ് കോൺസ്റ്റബിളായാണ് ഇർഫാൻ ഖാൻ എത്തുന്നത്.
ആതിഷ് എന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് അവതരിപ്പിച്ച കഥാപാത്രത്തിന്റെ രൂപവുമായി സാദൃശ്യമുണ്ട് ജസ്ബായിൽ ഇർഫാൻ ഖാന്. ആതിഷ് ഒരുക്കിയ സഞ്ജയ് ഗുപ്ത തന്നെയാണ് ജസ്ബായുടേയും സംവിധായകൻ.
ചിത്രത്തിൽ അഭിഭാഷകയുടെ വേഷത്തിലാണ് ഐശ്വര്യ റായി എത്തുന്നത്. ഇർഫാൻ ഖാന്റെ അമ്മയുടെ വേഷത്തിൽ ശബാന ആസ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിസംബറിൽ ചിത്രം തീയേറ്ററുകളിൽ എത്തും.


