ഐ ഹിന്ദിയിലെ ആദ്യ ഗാനത്തിന്റെ വീഡിയോ

വിക്രം നായകനായി എത്തുന്ന ഐയുടെ ഹിന്ദിപ്പതിപ്പിലെ ഇസക് താരി എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഓഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇർഷാദ് കമൽ എഴുതിയിരിക്കുന്ന ഇസക് താരി ആലപിച്ചിരിക്കുന്നത് നാകേഷ് അസീസും നീതി മോഹനും ചേർന്നാണ്.
 | 

ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രമായ ഐ ഐ എട്ട് രാജ്യങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ വിക്രം എത്തുന്ന ചിത്രത്തിന്റെ ആദ്യ പകുതിക്ക് വേണ്ടി ശരീര ഭാരം 110 കിലോയാക്കിയ വിക്രം രണ്ടാം പകുതിക്ക് വേണ്ടി ഭാരം 50 കിലോയായി കുറച്ചിരുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്ന അന്യനു ശേഷം ഹിറ്റ് സംവിധായകൻ ശങ്കറും വിക്രമും ഒന്നിക്കുന്ന ചിത്രമാണ് ഐ.

ഹോളീവുഡ് താരവും മുൻ കാലിഫോർണിയ ഗവർണ്ണറുമായ അർണോൾഡ് ഷ്വാർസെഗർ ചിത്രത്തിൽ അതിഥി താരമായി എത്തുന്നുണ്ട്. വിക്രത്തിനെ കൂടാതെ എമി ജാക്‌സൺ, സുരേഷ് ഗോപി, സന്താനം, ഉപൻ പട്ടേൽ, രാംകുമാർ ഗണേശ്, മോഹൻ കപൂർ, ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശങ്കറും ശുഭയും ചേർന്ന് എഴുതിയിരിക്കുന്ന ചിത്രം ഓസ്‌കാർ ഫിലിംസിന്റെ ബാനറിൽ വേണു രവിചന്ദ്രനാണ് നിർമ്മിക്കുന്നത്.