തൈമൂറിന് കുഞ്ഞനുജന്‍; സെയ്ഫ് അലി ഖാന്‍-കരീന ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു

സെയ്ഫ് അലി ഖാന്- കരീന കപൂര് ദമ്പതികള്ക്ക് ആണ്കുഞ്ഞ് പിറന്നു.
 | 
തൈമൂറിന് കുഞ്ഞനുജന്‍; സെയ്ഫ് അലി ഖാന്‍-കരീന ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു

മുംബൈ: സെയ്ഫ് അലി ഖാന്‍- കരീന കപൂര്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. ഇന്ന് പുലര്‍ച്ചെയാണ് മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ വെച്ച് കരീന രണ്ടാമത്തെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ രാത്രിയാണ് കരീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കരീന ഇന്ന് രാവിലെ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന് കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് കരീന ഗര്‍ഭിണിയാണെന്ന വിവരം ദമ്പതികള്‍ പുറത്തുവിട്ടത്.

2016ലാണ് ഇവരുടെ ആദ്യത്തെ കുട്ടി ജനിച്ചത്. തൈമൂര്‍ അലി ഖാന്‍ ജനനം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്.