ഹാപ്പി എൻഡിംഗിലെ ജയ്‌സേ മേരാ തൂ
ഹാപ്പി എൻഡിംഗിലെ പ്രണയഗാനം പുറത്തിറങ്ങി. ചിത്രത്തിലെ നായകനായ സെയ്ഫ് അലിഖാന്റേയും നായിക ഇല്ല്യാന ഡിക്രൂസിന്റേയും പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം. ജെയ്സെ മേരാ തൂ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിംഗും പ്രിയ സരൈയയും ചേർന്നാണ്. പ്രിയ സരൈയയുടെ വരികൾക്ക് സച്ചിൻ ജിഗർ ഈണം നൽകിയിരിക്കുന്നു.
ഡി ഫോർ ഡോപിഡി എന്ന തെലുങ്ക് ചിത്രത്തിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച രാജ് നിധിമോരുകൃഷ്ണ ഡികെ കൂട്ടുകെട്ടിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ഹാപ്പി എൻഡിംഗ്. സെയ്ഫ് അലി ഖാനെ കൂടാതെ ഗോവിന്ദ, ഇല്ല്യാന ഡിക്രൂസ്, കൽക്കി കൊച്ചലിൻ, രൺവീർ ഷോരേ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ കരീന കപൂർ ഖാൻ, പ്രീറ്റി സിന്റ എന്നിവർ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഇലൂമിനേറ്റ് ഫിലിംസിന്റെ ബാനറിൽ സെയ്ഫ് അലിഖാൻ, ദിനേഷ് വിജയൻ, സുനിൽ ലുല തുടങ്ങിയവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഡിസംബർ അവസാനത്തോടെ തീയേറ്ററുകളിൽ എത്തും.

