ബദ്‌ലാപൂരിലെ മൂന്നാം ഗാനം
രേഖ ഭരദ്വാജും അർജിത് സിങും ചേർന്ന് പാടിയിരിക്കുന്ന ബദ്ലാപൂരിലെ മൂന്നാമത്തെ ഗാനം ജൂദായി പുറത്തിറങ്ങി. ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സച്ചിൻ ജിഗർ കൂട്ടുകെട്ടാണ്. ദിനേഷ് വിജൻ, പ്രിയ സരൈയ തുടങ്ങിയവർ ചേർന്നാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. 15 വർഷത്തിന്് ശേഷം നായകൻ തന്റെ ഭാര്യയേയും മകനെയും കൊന്നത് ആരാണെന്ന് കണ്ടെത്തുകയും പ്രതികാരം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബദ്‌ലാപൂർ. ശ്രീറാം രാഘവൻ, അജിത് ബിശ്വാസ് തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. വരുൺ ധവാനെ കൂടാതെ നസ്‌റുദ്ദീൻ സിദ്ദിഖി, ഹുമ ഖുറേഷി, യാമി ഗൗതം, വിനയ് പഥക്, ദിവ്യ ദത്ത, രാധിക ആപ്‌തേ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മദോഗ് ഫിലിംസിന്റെ ബാനറിൽ ദിനേശ്, സുനിൽ ലുല തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 20ന് തീയേറ്ററിലെത്തും.

