ധ്യാൻ ചന്ദിന്റെ ജീവിതം സിനിമയാകുന്നു

ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് സംവിധായകനായ കരൺ ജോഹറാണ് ധ്യാൻ ചന്ദിന്റെ ജീവിതം സിനിമയാക്കുന്നത്. തന്റെ സുഹൃത്തുക്കളായ പൂജ, ആരതി ഷെട്ടി എന്നിവരോടൊപ്പം ചിത്രം നിർമ്മിക്കാൻ താൻ ഒരുങ്ങുകയാണെന്ന് കരൺ ട്വിറ്ററിലൂടെ അറിയിച്ചു. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റ് വിശദാംശങ്ങളെക്കുറിച്ച് കരൺ വെളിപ്പെടുത്തിയില്ല. സൂപ്പർതാരം ഷാരൂഖ് ഖാനായിരിക്കും ധ്യാനിനെ അവതരിപ്പിക്കുന്നതെന്നാണ് ബോളിവുഡ് റിപ്പോർട്ടുകൾ. 1928, 1932, 1936 എന്നീ വർഷങ്ങളിൽ മൂന്ന് തവണ ഒളിമ്പിക് മെഡലുകൾ കരസ്ഥമാക്കിയ ധ്യാൻ ചന്ദ് ഹോക്കി മാന്ത്രികൻ എന്നാണ് അറിയപ്പെടുന്നത്.
 | 
ധ്യാൻ ചന്ദിന്റെ ജീവിതം സിനിമയാകുന്നു

ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് സംവിധായകനായ കരൺ ജോഹറാണ് ധ്യാൻ ചന്ദിന്റെ ജീവിതം സിനിമയാക്കുന്നത്. തന്റെ സുഹൃത്തുക്കളായ പൂജ, ആരതി ഷെട്ടി എന്നിവരോടൊപ്പം ചിത്രം നിർമ്മിക്കാൻ താൻ ഒരുങ്ങുകയാണെന്ന് കരൺ ട്വിറ്ററിലൂടെ അറിയിച്ചു.

ചിത്രത്തെ സംബന്ധിച്ചുള്ള മറ്റ് വിശദാംശങ്ങളെക്കുറിച്ച് കരൺ വെളിപ്പെടുത്തിയില്ല. സൂപ്പർതാരം ഷാരൂഖ് ഖാനായിരിക്കും ധ്യാനിനെ അവതരിപ്പിക്കുന്നതെന്നാണ് ബോളിവുഡ് റിപ്പോർട്ടുകൾ. 1928, 1932, 1936 എന്നീ വർഷങ്ങളിൽ മൂന്ന് തവണ ഒളിമ്പിക് മെഡലുകൾ കരസ്ഥമാക്കിയ ധ്യാൻ ചന്ദ് ഹോക്കി മാന്ത്രികൻ എന്നാണ് അറിയപ്പെടുന്നത്.