കെആര്‍കെയുടെ അടുത്ത ലക്ഷ്യം മമ്മൂട്ടി; ഈ സി ഗ്രേഡ് നടനെ അറിയുക പോലുമില്ലെന്ന് ട്വീറ്റ്
മോഹന്‍ലാലിനെ അധിക്ഷേപിച്ച് മലയാളികളുടെ പൊങ്കാല ആവുംവിധം ഏറ്റുവാങ്ങിയ കെആര്‍കെ മമ്മൂട്ടിക്കെതിരെയും. മമ്മൂട്ടിയെ സി ഗ്രേഡ് നടന് എന്നാണ് പുതിയ ട്വീറ്റില്‍ കമാല്‍ ആര്. ഖാന് അധിക്ഷേപിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുതിയ ട്വീറ്റും. താങ്കളെ അധിക്ഷേപിക്കാനായി മമ്മൂട്ടി എനിക്ക് പണം തന്നതായി ആരോടെങ്കിലും ചോദിച്ചിരുന്നോ. ആ സി ഗ്രേഡ് നടനെ എനിക്ക് അറിയുക കൂടിയില്ല എന്നാണ് ട്വീറ്റില്‍ പറയുന്നത്.
മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് ഛോട്ടാ ഭീം എന്ന വിളിയുമായാണ് കെആര്‍കെ രംഗത്തെത്തിയത്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനെ അധിക്ഷേപിച്ചത് മോഹന്‍ലാല്‍ ആരാധകരെ മാത്രമല്ല മമ്മൂട്ടി ഫാനുകളെയും ക്ഷുഭിതരാക്കിയിരുന്നു. കെആര്‍കെയ്ക്ക് പൊങ്കാലയിടാന്‍ തമ്മിലടിച്ചിരുന്ന ലാല്‍, മമ്മൂട്ടി ആരാധകര്‍ ഒറ്റക്കെട്ടായിരുന്നു.
മോഹന്‍ലാലിനെ പരമാവധി അധിക്ഷേപിച്ച് ഫോളോവര്‍മാരുടെ എണ്ണം കൂട്ടിയ കെആര്‍കെ അതിനു ശേഷം മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. ബാഹുബലിയെ അധിക്ഷേപിക്കാനാണ് പിന്നീട് ഇയാള്‍ ശ്രമിച്ചത്. അതിനിടയിലാണ് മലയാളികളുടെ പൊങ്കാല വീണ്ടും രുചിക്കാനായി മമ്മൂട്ടിയെയും അധിക്ഷേപിച്ചിരിക്കുന്നത്. എന്തായാലും മലയാളികളുടെ പൊങ്കാലക്കലങ്ങള്‍ ഈ ട്വീറ്റിനു താഴെയും നിരന്നിട്ടുണ്ട്.
ട്വീറ്റ് കാണാം
Sir @Mohanlal you asked someone whether #Mammootty has paid me to criticise you. No sir. I even don’t know who is that C grade actor.
— KRK (@kamaalrkhan) April 30, 2017