തേവറിലെ ലെറ്റ്‌സ് സെലിബ്രേറ്റ്

തമിഴ് സൂപ്പർഹിറ്റ് ചിത്രം ഗില്ലിയുടെ ഹിന്ദി പതിപ്പ് തേവറിലെ പുതിയ ഗാനം ലെറ്റ്സ് സെലിബ്രേറ്റ് പുറത്തിറങ്ങി. പോപ്പ് ഗായകൻ ഇമ്രാൻ ഖാനാണ് ഗാനം എഴുതി ഈണം നൽകി ആലപിച്ചിരിക്കുന്നത്. സോനാക്ഷി സിൻഹയും അർജുൻ കപൂറും ഇമ്രാൻ ഖാനുമാണ് അടിച്ചുപൊളി ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.
 | 

തമിഴ് സൂപ്പർഹിറ്റ് ചിത്രം ഗില്ലിയുടെ ഹിന്ദി പതിപ്പ് തേവറിലെ പുതിയ ഗാനം ലെറ്റ്‌സ് സെലിബ്രേറ്റ് പുറത്തിറങ്ങി. പോപ്പ് ഗായകൻ ഇമ്രാൻ ഖാനാണ് ഗാനം എഴുതി ഈണം നൽകി ആലപിച്ചിരിക്കുന്നത്. സോനാക്ഷി സിൻഹയും അർജുൻ കപൂറും ഇമ്രാൻ ഖാനുമാണ് അടിച്ചുപൊളി ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.

2003-ൽ തെലുങ്കിൽ പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രമായ ഒക്കണ്ടുവിന്റെ ഹിന്ദി പതിപ്പാണ് തേവർ. 2004-ൽ ഒക്കണ്ടുവിന്റെ തമിഴ് പതിപ്പ് ഗില്ലി എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. തമിഴിലും തെലുങ്കിലും സൂപ്പർഹിറ്റായി ഓടിയ ചരിത്രം ആവർത്തിക്കാനാണ് ആക്ഷൻ കോമഡിയായ തേവറും എത്തുന്നത്.

സോനാക്ഷി സിൻഹയും അർജുൻ കപൂറും പ്രധാന വേഷത്തിൽ എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് അമിത് ശർമ്മയാണ്. ഇരുവരെയും കൂടാതെ മനോജ് ബാച്ച്‌പേയ്, ഖാദർ ഖാൻ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗുണശേഖറിന്റെ കഥയ്ക്ക് ശന്തനു ശ്രീവാസ്തവയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഇമ്രാൻ ഖാനെ കൂടാതെ സാജിദ്‌വാജിദ് കൂട്ടുകെട്ടും ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. സഞ്ജയ് കപൂർ എന്റർടൈൻമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബോണി കപൂർ, സഞ്ജയ് കപൂർ, സുനിൽ ലുല, നരേഷ് അഗർവാൾ, സുനിൽ മൻചന്ദ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി ഒമ്പതിന് തീയേറ്ററുകളിലെത്തും.