ബേബിയിലെ ഗാനം മെ തുജ്‌സേ പ്യാർ നഹി കർത്ത പുറത്തിറങ്ങി
അക്ഷയ് കുമാർ നായകനായി എത്തുന്ന ആക്ഷൻ ചിത്രം ബേബിയിലെ മെ തുജ്സെ പ്യാർ നഹി കർത്ത എന്ന ഗാനം പുറത്തിറങ്ങി. എം എം ക്രീമാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. പാപ്പോൺ പാടിയിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് മനോജ് മുൻതാഷീറാണ്.
സ്‌പെഷ്യൽ 26ന് ശേഷം നീരജ് പാണ്ഡ്യയും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബേബി. ആദ്യ ചിത്രമായ എ വെനസ്‌ഡെയിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകൻ നീരജ് പാണ്ഡ്യ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. അക്ഷയ് കുമാറിനെ കൂടാതെ തപ്‌സി , റാണ ഡാഗുഭട്ടി, അനുപം ഖേർ, കെ കെ മേനോൻ, ഡാനി ഡെൻസോങ്പാ, മധുരിമ തുലി, റഷീദ് നാസ്, മികാൽ സുൽഫിക്കർ, സുശാന്ത് സിങ്, കരൺ വാഹി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ടി സീരിസ്, ക്രോച്ചിങ് ടൈഗർ, കേപ് ഓഫ് ഗുഡ് ഫിലിംസ്, ഫ്രൈഡേ ഫിലിംവർക്‌സ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ണ കുമാർ, ശീതൾ ഭാട്ടിയ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി 23 ന് തീയേറ്ററിലെത്തും.

