മെസഞ്ചർ ഓഫ് ഗോഡിന് പഞ്ചാബിൽ നിരോധനം
റിലീസ് ചെയ്യുന്നതിന് മുൻപേ വിവാദത്തിൽ അകപ്പെട്ട സിനിമ മെസഞ്ചർ ഓഫ് ഗോഡ് പഞ്ചാബിൽ നിരോധിച്ചു. പഞ്ചാബ് സർക്കാരാണ് ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയത്. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ പഞ്ചാബിലും ഹരിയാനയിലും സിഖ് അനുകൂലികൾ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്താണ് ചിത്രത്തിന് പഞ്ചാബിൽ നിരോധനം ഏർപ്പെടുത്തിയത്.
| Jan 17, 2015, 18:21 IST
ചണ്ഡിഗഢ്: റിലീസ് ചെയ്യുന്നതിന് മുൻപേ വിവാദത്തിൽ അകപ്പെട്ട സിനിമ മെസഞ്ചർ ഓഫ് ഗോഡ് പഞ്ചാബിൽ നിരോധിച്ചു. പഞ്ചാബ് സർക്കാരാണ് ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയത്. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ പഞ്ചാബിലും ഹരിയാനയിലും സിഖ് അനുകൂലികൾ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്താണ് ചിത്രത്തിന് പഞ്ചാബിൽ നിരോധനം ഏർപ്പെടുത്തിയത്.
ദേരാ സച്ചാ സൗദയുടെ തലവൻ ഗുർമീത് റാം റഹീം സിംഗ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന് കേന്ദ്ര ഫിലിം സെൻസർ ബോർഡ് ആദ്യം അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഫിലിം സെൻസർ ട്രൈബ്യൂണൽ ചിത്രത്തിന് പ്രദർശനാനുമതി നൽകി. ഇതിൽ പ്രതിഷേധിച്ച് ദേശീയ സെൻസർ ബോർഡ് അധ്യക്ഷ ലീല സാംസൺ അടക്കം 13 പേർ രാജി വച്ചിരുന്നു.


