ഹാപ്പി എൻഡിംഗിലെ ഏറ്റവും പുതിയ ഗാനം
അർഥവത്തായ വരികളും മികച്ച ആലാപനവും ഇമ്പമാർന്ന സംഗീതവുമായി ഹാപ്പി എൻഡിംഗിലെ മനോഹരമായ ഗാനം മിലിയേ മിലിയേ പുറത്തിറങ്ങി. രേഖ ഭരദ്വാജ്, ജിഗർ സരയ്യ, പ്രിയ സരയ്യ തുടങ്ങിയവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സച്ചിൻജിഗർ കൂട്ടുകെട്ടാണ്. പ്രിയ സരയ്യ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.
പ്രണയമോ, എഴുതാനുള്ള പ്രചോദനമോ കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന യുവ എഴുത്തുകാരനായ സെയ്ഫ് അലി ഖാനെ ബോളിവുഡിലെ ഒരു സൂപ്പർ സ്റ്റാർ ഹോളിവുഡ് സ്‌റ്റൈൽ തിരക്കഥ എഴുതാനായി ക്ഷണിക്കുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഡി ഫോർ ഡോപിഡി എന്ന തെലുങ്ക് ചിത്രത്തിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ച രാജ് നിധിമോരുകൃഷ്ണ ഡികെ കൂട്ടുകെട്ടിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ഹാപ്പി എൻഡിംഗ്. സെയ്ഫ് അലി ഖാനെ കൂടാതെ ഗോവിന്ദ, ഇല്ല്യാന ഡിക്രൂസ്, കൽക്കി കൊച്ചലിൻ, രൺവീർ ഷോരേ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ കരീന കപൂർ ഖാൻ, പ്രീറ്റി സിന്റ എന്നിവർ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഇലൂമിനേറ്റ് ഫിലിംസിന്റെ ബാനറിൽ സെയ്ഫ് അലിഖാൻ, ദിനേഷ് വിജയൻ, സുനിൽ ലുല തുടങ്ങിയവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം 21-ന് തീയേറ്ററുകളിൽ എത്തും.

