ബോളിവുഡ് മയക്കുമരുന്ന് കേസ്; അര്ജുന് രാംപാലിന്റെ വീട്ടില്‍ നാര്‍കോട്ടിക്സ് പരിശോധന
മുംബൈ: ബോളിവുഡ് താരം അര്ജുന് രാംപാലിന്റെ വീട്ടില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ പരിശോധന. സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ഇന്നലെ ബോളിവുഡ് നിര്‍മാതാവ് ഫിറോസ് നാദിയാവാലായുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതിനോട് അനുബന്ധിച്ച് നാദിയാവാലയുടെ ഭാര്യയെ എന്‍സിബി കസ്റ്റഡിയില്‍ എടുത്തിരുന്നു.
Narcotics Control Bureau conducts raid at the premises of actor Arjun Rampal in Mumbai
(file pic) pic.twitter.com/QZGj900hNb— ANI (@ANI) November 9, 2020
പരിശോധന നടക്കുമ്പോള്‍ ഫിറോസ് നാദിയാവാല സ്ഥലത്തുണ്ടായിരുന്നില്ല. ബോളിവുഡ് മയക്കു മരുന്ന് കേസില്‍ ഇതുവരെ 23 പേരാണ് അറസ്റ്റിലായിരിക്കുന്നത്. സുശാന്തിന്റെ ഗേള്‍ ഫ്രണ്ട്, റിയ ചത്രബര്ത്തിയും സഹോദരന് ഷോവിക് ചക്രവര്‍ത്തിയും കേസില്‍ അറസ്റ്റിലായി. റിയയ്ക്ക് അടുത്തിടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. 28 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞതിന് ശേഷമാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്.