മമതയ്ക്ക് ബച്ചന്റെ മറുപടി: താൻ ഭാരത രത്‌നയ്ക്ക് അർഹനല്ല

താൻ ഭാരത രത്നയ്ക്ക് അർഹനല്ലെന്ന് അമിതാഭ് ബച്ചൻ. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയായി ട്വിറ്ററിലാണ് അമിതാഭ് ഇക്കാര്യം പറഞ്ഞത്. രാജ്യം നൽകുന്ന ഏത് ആദരത്തിലും സന്തോഷവാനായിരിക്കുമെന്നും ബച്ചൻ പറഞ്ഞു. ബച്ചന് പത്മഭൂഷൺ മതിയായ അംഗീകാരമല്ലെന്നും ഇതിഹാസ താരമായ അമിതാഭിന് ഭാരതരത്ന നൽകണമെന്നും തിങ്കളാഴ്ച്ച മമത ട്വീറ്റ് ചെയ്തിരുന്നു.
 | 
മമതയ്ക്ക് ബച്ചന്റെ മറുപടി: താൻ ഭാരത രത്‌നയ്ക്ക് അർഹനല്ല

മുംബൈ: താൻ ഭാരത രത്‌നയ്ക്ക് അർഹനല്ലെന്ന് അമിതാഭ് ബച്ചൻ. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയായി ട്വിറ്ററിലാണ് അമിതാഭ് ഇക്കാര്യം പറഞ്ഞത്. രാജ്യം നൽകുന്ന ഏത് ആദരത്തിലും സന്തോഷവാനായിരിക്കുമെന്നും ബച്ചൻ പറഞ്ഞു. ബച്ചന് പത്മഭൂഷൺ മതിയായ അംഗീകാരമല്ലെന്നും ഇതിഹാസ താരമായ അമിതാഭിന് ഭാരതരത്‌ന നൽകണമെന്നും തിങ്കളാഴ്ച്ച മമത ട്വീറ്റ് ചെയ്തിരുന്നു.

അഭിനേതാക്കളിൽ ദിലീപ് കുമാറിനും അമിതാഭാ ബച്ചനുമാണ് ഇത്തവണ പത്മ വിഭൂഷൺ നൽകി ആദരിച്ചത്. ഇരുവരുമടക്കം ഒമ്പത് പേർക്കാണ് പത്മ വിഭൂഷൺ പ്രഖ്യാപിച്ചത്.